play-sharp-fill
കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്നും  മാമ്പഴം മോഷ്ടിച്ച കേസ് ;പ്രതിയെ ഉടൻ  അറസ്റ്റ് ചെയ്യും;മൃദു സമീപനമുണ്ടാവില്ലെന്ന് കോട്ടയം എസ് പി

കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച കേസ് ;പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും;മൃദു സമീപനമുണ്ടാവില്ലെന്ന് കോട്ടയം എസ് പി

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്നും മാമ്ബഴം മോഷ്ടിച്ച കേസില്‍ പ്രതിക്കെതിരെ നടപടി വൈകുന്നതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് രംഗത്ത് വന്നത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരങ്ങള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് എവിടെപ്പോയാലും പിടികൂടും എന്ന് കാര്‍ത്തിക് വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥനായ പ്രതി പി വി ഷിഹാബിനെതിരെ മുന്‍പ് ബലാത്സംഗം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. ബലാല്‍സംഗം കൂടാതെ പിന്നാലെ എത്തി ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എന്നും കെ കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

2019 ലാണ് പി വി ഷിഹാബിനെതിരെ മുണ്ടക്കയം സ്വദേശിയായ വനിതയുടെ പരാതിയില്‍ ബലാല്‍സംഗത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ നിലവില്‍ വിചാരണ നടപടികള്‍ തുടരുകയാണ്. ഈ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പീഡനത്തിനിരയായ വനിതയുടെ വീട്ടിലെത്തി ഇയാള്‍ അതിക്രമം നടത്തി എന്നാണ് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസ്. ഷിഹാബ് നിരന്തരം ക്രിമിനല്‍ കുറ്റവാളിയാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇതോടെ പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുവന്താനം സിഐയുടെ പേരില്‍ അനധികൃതമായി സിമന്റ് ഇറക്കിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും ദര്‍ശനത്തിനായി പണം ഈടാക്കിയ ആരോപണവും നേരത്തെ ഉണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി കെഎം വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്നും 10 കിലോ മാമ്ബഴം മോഷ്ടിച്ച്‌ രക്ഷപ്പെട്ടത്. ഇതോടെയാണ് പോലീസ് വിഷയത്തില്‍ തുടര്‍നടപടിയുമായി രംഗത്ത് വന്നത്.

മാമ്ബഴ മോഷണക്കേസ് കൂടി പുറത്തുവന്നതോടെ   ഹാബിനെതിരെ വകുപ്പുതലത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും എന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് വ്യക്തമാക്കി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പരിധിയിലാണ് നിലവില്‍ ഷിഹാബ് ജോലി ചെയ്തു വരുന്നത്. അതുകൊണ്ടുതന്നെ ഇടുക്കി പോലീസ് ആണ് വകുപ്പ് തല നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കുക എന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.