കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഡോക്ടറന്മാരുടെ ഒഴിവിലേക്ക് പകരം നിയമനം നടത്തണം : അഖില ഭാരത അയ്യപ്പ സേവാസംഘം
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ സ്ഥലം മാറിപ്പോയ കാർഡിയോളജി വിഭാഗം ഡോക്ടറന്മാരുടെ ഒഴിവിലേക്ക് പകരം നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നിരവധി അയ്യപ്പ ഭക്തർക്ക് ആശ്വാസമായിരുന്ന കാത്ത് ലാമ്പിൻ്റെ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുകയാണ്.
ഇതു മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെയുള്ള തീർത്ഥാടകർക്ക് ആവശ്യം വന്നാൽ കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാകും. യൂണിയൻ പ്രസിഡന്റ് അഡ്വ: എം.എസ് മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ ആമുഖ പ്രഭാഷണവും പി പി ശശിധരൻ നായർ മുഖ്യപ്രഭാഷണവും നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.കെ സുരേന്ദ്രൻ (പാറത്തോട്) കെ.വി.എസ് ലാൽ (അഴുത) എന്നിവരെ യോഗം അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളി – എരുമേലി – അഴുത എന്നി സ്ഥലങ്ങളിൽ അന്നദാന ക്യാമ്പുകൾ നടത്തുന്നതിനും യോഗം ശുപാർശ ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് മുരളി കുമാർ മുക്കാലി, അനിയൻ എരുമേലി, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.