കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം; വീടിന്റെ മുന്‍വശത്ത് കസേരയിൽ ഇരിക്കവേയാണ് അപകടം
സ്വന്തം ലേഖകൻ
കോട്ടയം: വീടിന്റെ മുന്‍വശത്ത് ഇരിക്കുകയായിരുന്ന വയോധികന് ഇടിമിന്നലേറ്റ് മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരനാണ് (64) മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പീതാംബരന് വീട്ടില്‍ തനിച്ചായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന് വീട്ടിലെത്തിയപ്പോഴാണ് വയോധികനെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങും ഉപകരണങ്ങളും ഭിത്തിയും തറയും തകര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ശ്രീജ, ലിജ, നിജ. മരുമക്കള്‍: സതീഷ് (രാമപുരം), അനീഷ് (രാമപുരം), പരേതനായ ഷിബു.
Third Eye News Live
0