കാഞ്ഞിരപ്പള്ളി-മണിമലയിൽ ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു;   ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി-മണിമലയിൽ ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖിക

ചിറക്കടവ്: കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയത്തിന് സമീപം ബൈക്ക് മരത്തിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു.

ചിറക്കടവ് താവൂര്‍ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകന്‍ രാജീവ്(20) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്ത സുഹൃത്ത് കടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് സാരമായി പരിക്കേറ്റു.

വ്യാഴാഴ്ച്ച രാത്രി 9.30നായിരുന്നു അപകടം. ഇരുവരും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല.
അഖിലിന് പ്രഥമശുശ്രൂഷ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജീവിൻ്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

രാജീവിന്റെ അച്ഛന്‍ പുഷ്പരാജ് കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോഡ്രൈവറാണ്. അമ്മ: ഓമന(കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജീവനക്കാരി). സഹോദരി:അശ്വതി രാഹുല്‍.