കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് യാത്രികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
വഞ്ചിമല വളവനാനിക്കല്‍ അരുണ്‍ മോഹന (32) നെയാണ് കാറിടിച്ചത്. കാലിന് പരിക്കേറ്റ അരുണിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി 7.30ന് തമ്പലക്കാട് ക്ഷേത്രത്തിന് മുൻപിലാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന അരുണിനെ തെറ്റായ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിച്ചിട്ടതിനുശേഷം കാര്‍ നിര്‍ത്താതെ പോയതോടെ സുഹൃത്തും കാഞ്ഞിരപ്പള്ളിയിലെ വാര്‍ഡ് മെംബറുമായ ബിജു പത്യാലയെ വിളിച്ച് കാര്യം അറിയിച്ചു.
തുടര്‍ന്ന് മെംബറും സുഹൃത്തുകളും ചേര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു.