play-sharp-fill
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി ; ഇനി 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി ; ഇനി 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല

കാഞ്ഞിരപ്പള്ളി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി  ജില്ലയില്‍ നിന്നും പുറത്താക്കി.

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ആലംപരപ്പ്  മുഖാലയിൽ വീട്ടിൽ സച്ചിൻ (25) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് മണിമല, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവന ഭേദനം, മയക്കുമരുന്ന് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group