സാമ്പത്തികബാധ്യതയിൽ നിന്ന് കരകയറാൻ മനസ്സിൽ കണ്ടത് കുടുംബ വക സ്ഥലം;കൊച്ചിയിൽ ബിൽഡറും ഫ്‌ളാറ്റ് നിർമ്മാതാവുമായ ജോർജ് കുര്യന് കടുത്ത സാമ്പത്തിക ബാധ്യതകൾ; ഈ ബാധ്യതകൾ തീർക്കുന്നതിനായി ജോർജ് കണ്ടെത്തിയ വഴി വീടിനോടു ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്ത് വില്ല നിർമ്മിച്ച് വിൽപ്പന നടത്തുക; ഇത് സംബന്ധിച്ച തർക്കങ്ങളാണ് കൊലപാതങ്ങളിലേക്ക് നയിച്ചത്; എന്നാൽ സഹോദരനെയും ബന്ധുവിനെയും വെടിവെച്ചത് തന്നെ ആക്രമിച്ചതുകൊണ്ടാണെന്നാണ് ജോര്‍ജിന്റെ മൊഴി
സ്വന്തം ലേഖകൻ
കോട്ടയം:കൊച്ചിയിൽ ബിൽഡറും ഫ്‌ളാറ്റ് നിർമ്മാതാവുമായ ജോർജ് കുര്യന് കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഈ ബാധ്യതകൾ തീർക്കുന്നതിനായി ജോർജ് കുര്യൻ കണ്ടെത്തിയ വഴി വീടിനോടു ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്ത് വില്ല നിർമ്മിച്ച് വിൽപ്പന നടത്തുകയായിരുന്നു.
ഇതിനായി ജോർജും മാതാവ് റോസ് കുര്യനും, പിതാവ് കെ.വി കുര്യനുമായി ചർച്ച നടത്തുകയായിരുന്നു. ഈ ചർച്ചകൾക്കൊടുവിൽ വിവരം അറിഞ്ഞ് രഞ്ജു സ്ഥലത്ത് എത്തുകയായിരുന്നു.
വീടിനോടു ചേർന്ന് പത്തോ ഇരുപതോ വീട് വച്ച് വിൽപ്പന നടത്തുന്ന ജോർജിന്റെ ഈ തീരുമാനത്തിനോട് യോജിക്കാൻ രഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചർച്ചകളിലൊന്നിൽ പോലും രഞ്ജു തന്റെ നിലപാടിൽ നിന്നും പിന്നോട്ട് പോകാൻ തയ്യാറായില്ല. ഇ
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും ചർച്ചയ്ക്കായി ഇരുവരും എത്തിയത്. ചർച്ച വാക്കേറ്റത്തിലും കയ്യാങ്കളിയിലും വെടിവയ്പ്പിലും കലാശിച്ചതും.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി എത്തിയപ്പോള്‍ രഞ്ജുവിന്റെയും ബന്ധുവിന്റെയും ഗുണ്ടകള്‍ തന്നെ ആക്രമിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ കയറിയപ്പോള്‍ മുറിക്കുള്ളില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് വെടിവച്ചതെന്ന് പ്രതി ജോര്‍ജ് കുര്യന്‍ പൊലീസിന് മൊഴി നല്‍കി.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യന്റെ (52) വെടിയേറ്റ് മരിച്ചത്.