play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കും ബേക്കറിയിലേക്കും ഇടിച്ചുകയറി; ആളപായമില്ല; കടുത്തുരുത്തി സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്; ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറി അപകടം. മുണ്ടക്കയം ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ആദ്യം വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കും പിന്നീട് ബേക്കറിയിലേക്കും ഇടിച്ചുകയറുകയായിരുന്നു.

കടുത്തുരുത്തി സ്വദേശിയുടെ ടാറ്റ ഹാരിയർ KL -36 J 8118 എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സൂചന. അപകടത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ചില്ലുകൾ തകർന്നു, ബേക്കറിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല.