കാഞ്ഞിരപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി വിദ്യാര്‍ത്ഥികളടക്കം രണ്ട് പേര് അറസ്റ്റില്‍
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: പട്രോളിംഗിനിടെ 3.75 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയും കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം രണ്ടു പേര് അറസ്റ്റില്‍.
എറണാകുളത്ത് ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം കൊച്ചാലുമുട്ടില് അബിന്‍ വി. തോമസ് (22), വെച്ചൂച്ചിറ പണയില്‍ അലന് ജെ. ജോസഫ് (24) എന്നിവരെയാണ് പൊന്‍കുന്നം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്രോളിംഗിനിടെ എരുമേലി മണിപ്പുഴയ്ക്കു സമീപം എംഡിഎംഎയുമായി അലനെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അബിനെയും പിടികൂടുകയായിരുന്നു. അബിന്റെ വീട്ടില്‍ നിന്നു 27.96 ഗ്രാം എംഡിഎംഎ, 12 ഗ്രാം കഞ്ചാവ്, മില്ലിഗ്രാം വരെ തൂക്കാന്‍ കഴിയുന്ന ചെറിയ ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള 37 ഒസിബി പേപ്പര്‍, സ്പൂണ്‍, വില്‍ക്കുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കണ്ടെത്തി.
പൊന്‍കുന്നം എക്സൈസ് സംഘം എറണാകുളത്തെത്തി അബിനെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.