കാഞ്ഞിരമറ്റത്ത് ബിയര്‍ പാര്‍ലറില്‍ വെച്ച്‌ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞിരമറ്റത്ത് ബിയര്‍ പാര്‍ലറില്‍ വെച്ച്‌ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

തൃപ്പൂണിത്തുറ: ബിയര്‍ പാര്‍ലറില്‍ വെച്ച്‌ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.

മുളന്തുരുത്തി പാണാര്‍ പാലത്തിനുസമീപം പൂത്രമലയില്‍ വീട്ടില്‍ സഞ്ജു സാബു (24), ആമ്പല്ലൂര്‍ പാര്‍പ്പാംകോട് കുന്നപ്പള്ളി മാരിയില്‍ വീട്ടില്‍ സജീര്‍ ജമാല്‍ (22), മുളന്തുരുത്തി പാണാര്‍ പാലത്തിനുസമീപം മോറാട്ടില്‍ വീട്ടില്‍ ജയ്‌സണ്‍ (23), മുളന്തുരുത്തി പാണാര്‍ പാലത്തിനുസമീപം പൂത്രമലയില്‍ വീട്ടില്‍ വിഷ്ണു സാബു (20), ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിക്ക് സമീപം ഇടവഴിക്കല്‍ പ്രത്യുഷ് (22) എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 8ന് രാത്രി എട്ടുമണിക്ക് കാഞ്ഞിരമറ്റത്തുള്ള വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലറില്‍ വച്ച്‌ മുന്‍ പരിചയക്കാര്‍ ആയിരുന്ന പ്രതികളും വെട്ടേറ്റ റിനാസും തമ്മില്‍ പണം കൊടുത്തത് തിരിച്ച്‌ കൊടുക്കാത്തത് സംബന്ധിച്ച്‌ വഴക്കുണ്ടാക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച്‌ പ്രതികള്‍ റിനാസിന്റെ തലയിലും മുതുകിലും കയ്യിലും വെട്ടി. ആറു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പുത്തന്‍കുരിശ് ഡി വൈ എസ് പി അജയ് നാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാള്‍ ഒളിവിലാണ്. സഞ്ജു സാബു അഞ്ചു കേസുകളില്‍ പ്രതിയാണ്. പിടിയിലായവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെകടര്‍ പി.എസ് ഷിജു, എസ് ഐ മാരായ എസ്.എന്‍ സുമിത, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, അജിത്ത്കുമാര്‍, അജി, എ എസ്‌ഐ സന്തോഷ്, എസ്.സി.പി. ഒമാരായ വിനു, അനില്‍കുമാര്‍, രൂപേഷ്‌കുമാര്‍ രാകേഷ്, റജിന്‍പ്രസാദ്, മിഥുന്‍ തമ്പി എന്നിവരും ഉണ്ടായിരുന്നു.