അപകടം പതിയിരിക്കുന്ന കഞ്ഞിക്കുഴി – പാറമ്പുഴ റോഡ്; ലോക്ക്ഡൗണിനെ തുടർന്ന് വൺവേ സംവിധാനമില്ല; മുന്നറിയിപ്പ് ഇല്ലാത്തതിനാൽ പ്രധാന റോഡിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ അപകടങ്ങൾ പതിവ് 

അപകടം പതിയിരിക്കുന്ന കഞ്ഞിക്കുഴി – പാറമ്പുഴ റോഡ്; ലോക്ക്ഡൗണിനെ തുടർന്ന് വൺവേ സംവിധാനമില്ല; മുന്നറിയിപ്പ് ഇല്ലാത്തതിനാൽ പ്രധാന റോഡിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ അപകടങ്ങൾ പതിവ് 

സ്വന്തം ലേഖകൻ 

കോട്ടയം: അപകടം പതിയിരിക്കുന്ന കഞ്ഞിക്കുഴി – പാറമ്പുഴ റോഡിനെക്കുറിച്ച് പരാതികൾ കൂടുന്നു. കോട്ടയം ഭാഗത്ത് നിന്നും പാറമ്പുഴ റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്.

വൺവേ റോഡായിരുന്ന ഇവിടെ ലോക്ക്ഡൗണിനെ തുടർന്ന് നിലവിൽ വൺവേ സംവിധാനമില്ല. തിരുവഞ്ചൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ വൺവേ റോഡിലൂടെയാണ് കഞ്ഞിക്കുഴി, കോട്ടയം ഭാഗത്തേയ്ക്ക് പോയിരുന്നത്. കുത്തനെയുള്ള കയറ്റഭാഗമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ പാറമ്പുഴ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് സർവ്വ സാധാരണമാണ്. യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെയാണ് ഇവിടെ നിന്നും പ്രധാന റോഡിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത്.

 

ഇന്നലെ രാവിലെ 11ന് പാറമ്പുഴ ഭാഗത്തു നിന്നും മുന്നറിയിപ്പ് ഇല്ലാതെ അമിത വേഗതയിൽ കാർ എത്തിയതിനെ തുടർന്ന്, കോട്ടയം ഭാഗത്തുനിന്നും വന്ന സ്‌കൂട്ടർ അപകടം ഒഴിവാക്കുന്നതിനായി നിർത്തിയതിനെ തുടർന്ന് പിന്നാലെ എത്തിയ വാഹനങ്ങൾ സ്‌കൂട്ടറിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു.

 

യാത്രക്കാർക്ക് പരിക്കേറ്റില്ലെങ്കിലും ലോക്ക് ഡൗണിന് മുൻപ് പാറമ്പുഴ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ മൗണ്ട് കാർമ്മൽ സ്‌കൂളിനു സമീപത്തുകൂടെ കഞ്ഞിക്കുഴി ട്രാഫിക് എയ്ഡ് പോസ്റ്റ് മുഖേനയാണ് കടന്നു പോയിരുന്നത്.

 

പൊലീസുകാർ സ്ഥിരമായി ചെക്കിംഗിനുണ്ടെങ്കിലും വാഹനങ്ങൾ നിയന്ത്രണങ്ങളില്ലാതെ പോകുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. അധികൃതർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ ഇവിടെ അപകടങ്ങളുടെ വിളനിലമാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട.