play-sharp-fill
സാറെ, എനിക്കൊരു കാര്യം പറയാനുണ്ട്, ഞാനത് പറഞ്ഞോട്ടെ….! പൊട്ടിക്കരഞ്ഞു കൊണ്ട് വെളിപ്പെടുത്തിയത് പതിനാറുകാരിയെ 14 പേര്‍ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെലുത്തുന്ന സമ്മര്‍ദ്ദത്തെ; നേതാവിന്റെ നിര്‍ദ്ദേശം അംഗീകരിക്കാത്തതിനാല്‍ കൂലിപ്പണി ചെയ്യാൻ പോലും അനുവാദമില്ല; കോടതിയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്….!

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സമ്മർദ്ദം ചെലുത്തുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ.

ഹൊസ്ദുർഗ് പോക്‌സോ അതിവേഗ പ്രത്യേക കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറിയുടെ നിർദ്ദേശം അനുസരിച്ച്‌ കേസ് പിൻവലിക്കാത്തതിനാല്‍ നാട്ടില്‍ ഒറ്റപ്പെടുത്തുകയാണെന്നും കൂലിപണി ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ പറഞ്ഞു.

സംഭവത്തില്‍ അടുത്ത ദിവസം ഹാജകാരാൻ ബേഡകം ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാറെ, എനിക്കൊരു കാര്യം പറയാനുണ്ട്, ഞാനതു പറഞ്ഞോട്ടെയെന്ന് ചോദിച്ച ഇവർക്ക് ജഡ്ജി പി.എം. സുരേഷ് അതിനുള്ള അനുമതി നല്‍കി. വിതുമ്പലോടെ തുടങ്ങിയ ഇവർ പൊട്ടിക്കരയുകയായിരുന്നു.

‘മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു, ഈ കേസ് പിൻവലിക്കണമെന്ന്. അതിന്‌ തയ്യാറാകാത്തതിനാല്‍ കൂലിപ്പണിപോലും തരാൻ സമ്മതിക്കുന്നില്ല’- അതിജീവിതയുടെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞു.

ബ്രാഞ്ചും സെക്രട്ടറിയുടെ പേരും അമ്മ പറഞ്ഞിട്ടുണ്ട്.
ബേഡകം പോലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ വർഷം നടന്ന പീഡനക്കേസിന്റെ വിചാരണവേളയിലാണ് കോടതിയില്‍ നാടകീയസംഭവം അരങ്ങേറിയത്. വിസ്തരിക്കാനായി കൂട്ടില്‍ കയറ്റിനിർത്തിയപ്പോഴാണ് അതിജീവിതയുടെ അമ്മ ന്യായാധിപനു മുന്നില്‍ സങ്കടംപറഞ്ഞത്. 14 പേർ പ്രതികളായ കേസാണിത്.