play-sharp-fill
പലചരക്ക് കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന; രണ്ടു ചാക്കുകളില്‍ 67 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു; യുവാക്കൾക്കും  വിദ്യാർത്ഥികൽക്കും വില്പന നടത്തുവാനായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിൽ

പലചരക്ക് കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന; രണ്ടു ചാക്കുകളില്‍ 67 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു; യുവാക്കൾക്കും വിദ്യാർത്ഥികൽക്കും വില്പന നടത്തുവാനായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

തൃശൂര്‍: പലചരക്ക് കടയുടെ മറവില്‍ വില്‍പ്പന നടത്തിയിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പൊലീസ് പിടികൂടി. കുന്നംകുളം ആര്‍ത്താറ്റ് ചാട്ടുകുളത്തതാണ് സംഭവം. ചാട്ടുകുളം സ്വദേശി മണ്ടുംപാല്‍ വീട്ടില്‍ അന്തോണി (86) യാണ് ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായത്.

ചാട്ടുകുളം കണ്ടപ്പന്‍ ബസാറിലെ പലചരക്ക് കടയില്‍ നിന്നും വീട്ടില്‍നിന്നുമായി പൊലീസ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ചാക്കുകളില്‍ 67 ബണ്ടിലുകളിലായിട്ടായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ വിതരണം ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത്ത് അശോകന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി ഗുരുവായൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

സംഭവത്തില്‍ അന്തോണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യത്തില്‍ വിട്ടു. ഗുരുവായൂര്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയപ്രദീപ്, സന്തോഷ്, ശ്രീകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നശീദ്, വി ആര്‍ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.