കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സ പിഴവ്: ഹെർണിയ ശസ്ത്രക്രിയക്ക് എത്തിയ 10 വയസ്സുകാരന്റെ കാൽ ഞരമ്പ് മുറിച്ച് ഡോക്ടർ
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസർകോട് പുല്ലൂർ സ്വദേശി വി. അശോകന്റെ മകൻ ആദിനാഥിന് (10) ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പ്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്.
സെപ്തംബർ 19 നായിരുന്നു ശസ്ത്രക്രിയ. ചികിത്സാ പിഴവിനെ തുടർന്ന് അന്ന് തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല ശാരീരികാസാസ്ഥ്യം ചൂണ്ടി കാണിച്ച് ഡിഎംഒക്ക് പരാതി നൽകി.
Third Eye News Live
0