പാലക്കാട് വൻ കഞ്ചാവ് വേട്ട ; 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ
സ്വന്തം ലേഖിക
പാലക്കാട്: 20 കിലോ കഞ്ചാവുമായി നാല് ഒറീസ സ്വദേശികൾ പിടിയിൽ.സുരേഷ് ബുരുടി, ഹരിഖിലോ, പൂർണ്ണ കണ്ടിക്കി, മനോ എന്നിവരാണ് പിടിയിലായത്.വാളയാർ ചെക്പോസ്റ്റിൽ എക്സൈസിൻ്റെ വാഹനപരിശോധനക്കിടെ രണ്ട് ബസുകളിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ ജോലി ചെയ്യുന്ന മലപ്പുറം പരപ്പനങ്ങാടി അടക്കമുള്ള മേഖലകളിൽ ചില്ലറ വില്പന നടത്തുക ലക്ഷ്യമിട്ട് എത്തിച്ച 20 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിൽ എക്സൈസ് പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറീസ ഗോരാപുട്ട് സ്വദേശികളായ ഹരിഖിലോ, പൂർണ കണ്ടിക്കി, മനോ, ബോയ്പാരിഗുഡ സ്വദേശി സുരേഷ് ബുരുടി എന്നിവരാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ രണ്ട് ബസുകളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്.
Third Eye News Live
0