കാഞ്ചിയാറിലെ ഇരട്ടക്കൊല: വിജയനെ കൊന്നതായി പ്രതി നിതീഷ് സമ്മതിച്ചു: ഇനി മൃതദേഹത്തിനായി വിടിന്റെ തറ മാന്തി പരിശോധന

കാഞ്ചിയാറിലെ ഇരട്ടക്കൊല: വിജയനെ കൊന്നതായി പ്രതി നിതീഷ് സമ്മതിച്ചു: ഇനി മൃതദേഹത്തിനായി വിടിന്റെ തറ മാന്തി പരിശോധന

 

സ്വന്തം ലേഖകൻ
കട്ടപ്പന: കാഞ്ചിയാറിലെ ഇരട്ടക്കൊല കേസിൽ നിതീഷിനെ പോലിസ് ഉടൻ അറസ്റ്റു ചെയ്യും. മോഷണ കേസിൽ പീരുമേട് ജയിലിൽ കഴിഞ്ഞ നിനിഷിനെ ഒരു ദിവസത്തക്ക് പോലീസ് കഷ്ട ഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിൽ കുട്ടു പ്രതി വിഷ്ണുവിന്റെ പിതാവ് വിജയനെ കൊലപ്പെടുത്തിയത് താനാണന്ന് നിതീഷ് സമ്മതിച്ചു. മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടെന്നു പ്രതി വെളിപ്പെടുത്തി.
എന്നാൽ വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെ കൊന്നത് നിതീഷ് ആണന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിജയന്റെ മൃതദേഹം കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തി പരിശോധന ഇന്നുതന്നെ നടത്തിയേക്കും.

. നവജാത ശിശുവിനെ കൊന്ന് മറവു ചെയ്തെന്ന് സംശയിക്കുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും പരിശോധന നടത്തും. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു ഇതേ മോഷണ കേസിനിടെ കാലൊടിഞ്ഞ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. വിഷ്ണുവിനെയും വിട്ടു കിട്ടിയാലേ കേസിൽ അന്വേഷണ പുരോഗതി ഉണ്ടാകു.

കൊല കേസിന് വഴിത്തിരിവായത് മോഷണക്കേസിലെ അറസ്റ്റ്
മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ കുറിച്ചുള്ള അന്വേഷണമാണ് ഇരട്ട കൊലപാതകം സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം നിതീഷിനെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിക്കും. തുടർന്നാകും വീടിന്റെ തറ ഉൾപ്പടെ മാന്തിയുള്ള പരിശോധന നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രവാദവും ആഭിചാര ക്രിയകളും നടന്നിരുന്നതായി തെളിവുകൾനിതീഷ്, വിഷ്ണു, വിഷ്ണുവിന്റെ മാതാവ്, സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇവിടെ ആഭിചാര ക്രിയകൾ നടന്നതായി സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാൺമാനില്ലായിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി ഇവർ മുൻപ് താമസിച്ചിരുന്ന വീടിനുള്ളിൽ കുഴിച്ചു മൂടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിഷ്ണുവിന്റെ സഹോദരിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത് എന്നാണ് സൂചന. എന്നാൽ ഈ കാര്യങ്ങളൊക്കെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.