play-sharp-fill
കാണക്കാരി വെമ്പള്ളി പാതയോര വിശ്രമ കേന്ദ്രം തുറന്നു കൊടുക്കുന്നു;ഉദ്ഘാടനം നാളെ നാലിന് തോമസ് ചാഴിക്കാടന്‍ എം.പി. നിര്‍വഹിക്കും.

കാണക്കാരി വെമ്പള്ളി പാതയോര വിശ്രമ കേന്ദ്രം തുറന്നു കൊടുക്കുന്നു;ഉദ്ഘാടനം നാളെ നാലിന് തോമസ് ചാഴിക്കാടന്‍ എം.പി. നിര്‍വഹിക്കും.

സ്വന്തം ലേഖിക.

കാണക്കാരി: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വെമ്പള്ളി തെക്കേ കവല – റേഷന്‍കടപ്പടി എന്നിവയുടെ മധ്യത്തിലായി എംസി റോഡ് സൈഡില്‍ പുതുതായി നിര്‍മിച്ച പാതയോര വിശ്രമകേന്ദ്രം തുറന്നുകൊടുക്കുന്നു.

 

 

വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം നാളെ നാലിന് തോമസ് ചാഴികാടന്‍ എം.പി. നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ബിന്‍സി സിറിയക് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. കുര്യന്‍, ജില്ലാപഞ്ചായത്തംഗം നിര്‍മലാ ജിമ്മി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എംസി റോഡ് വികസനത്തിനുശേഷം ബാക്കി വന്ന സ്ഥലത്താണു പാതയോരവിശ്രമകേന്ദ്രം പൂര്‍ത്തിയാക്കിയത്. ഫീഡിംഗ് റൂം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, കുടുംബശ്രീ കഫേ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ജൈവ വൈവിധ്യപാര്‍ക്കും ഒരുക്കിയിട്ടുണ്ട്.

 

മരങ്ങള്‍ നടുകയെന്ന ഉദ്ദേശ്യത്തോടെ പാതയോര വിശ്രമകേന്ദ്രത്തിനോട് ചേര്‍ന്ന് 15 സെന്‍റ് സ്ഥലത്ത് ജൈവ വൈവിധ്യ പാര്‍ക്കിന്‍റെ നിര്‍മാണവും പര്‍ത്തീകരിച്ചു. ശലഭ ഉദ്യാനം ഉള്‍പെടെയുള്ള സംവിധാനങ്ങളാണ് നിലവില്‍ വരുന്നത്. ജൈവ വൈവിധ്യ ബോര്‍ഡ് നല്‍കിയ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ വികസന സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.

 

അന്യം നിന്നുപോകുന്ന മരങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ഇരിപ്പിടങ്ങള്‍, ജൈവവേലി, നടപ്പാതകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ജൈവ വൈവിധ്യപരിപാലന സമിതിക്കാണ് ഇതിന്‍റെ സംരക്ഷണച്ചുമതല.