സ്വാതന്ത്ര്യ സമര സേനാനി എന്‍.കെ കമലാസനന് അന്തരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: സ്വാതന്ത്ര്യ സമര സേനാനി എന്‍.കെ കമലാസനന് അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും, സിപിഐയുടെ മുതിർന്ന നേതാവും, ഗ്രന്ഥകാരനുമായിരുന്ന എന്‍.കെ കമലാസനന് (92) അന്തരിച്ചു.
സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഔദ്യോഗീക ബഹുമതികളോടെ ചങ്ങനാശ്ശേരി കുറിച്ചി നടുവത്തുശ്ശേരി വീട്ടുവളപ്പിൽ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി, മിനിമം വേജസ് കമ്മിറ്റി അംഗം, കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1950 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച കമലാസനന് 1952 മുതല്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറിയായി 14 വര്‍ഷം പദവിയില്‍ തുടര്‍ന്നു. നിരവധി കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ പങ്കെടുക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തു.
കുട്ടനാടും കർഷകതൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടന്‍ ഓര്‍മ്മക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്നമണ്ണ്, കമ്മ്യൂണിസ്റ്റ് പോരാളി കല്യാണകൃഷ്ണന് നായര്‍ എന്നിങ്ങനെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.