play-sharp-fill
കലോത്സവങ്ങളിൽ മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ‘അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം’.

കലോത്സവങ്ങളിൽ മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ‘അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം’.

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലും കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിലും മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ‘അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം’ നല്‍കുമെന്ന് സുകുമാര്‍ അഴീക്കോട് സ്മാരക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കൊല്ലത്ത് വ്യാഴാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം മുതല്‍ ഇത് നടപ്പാക്കും.അര ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപമുള്ള മൂന്ന് എൻഡോവ്മെന്‍റുകളില്‍നിന്ന് ലഭിക്കുന്ന തുകയാണ് ജനുവരി 24ന് അഴീക്കോടിന്‍റെ ഓര്‍മദിനത്തില്‍ സമ്മാനിക്കുക.

റോളിങ് ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയും നല്‍കും. ടി.എൻ. പ്രതാപൻ എം.പി, മുൻ മന്ത്രി സി. രവീന്ദ്രനാഥ്, ജയരാജ് വാര്യര്‍ തുടങ്ങി 20 അംഗങ്ങളാണ് എൻഡോവ്മെന്‍റിനുള്ള തുക നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ എം.ജി സര്‍വകലാശാല കലോത്സവത്തിലെ പ്രസംഗ മത്സര വിജയിക്കും സമ്മാനം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണത്തെ ഓര്‍മദിനം 24ന് വൈകിട്ട് 4.30ന് തൃശൂര്‍ ഗവ. ട്രെയിനിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്മാരക സമിതി ചെയര്‍മാൻ കെ. രാജൻ തലോര്‍, ട്രഷറര്‍ കെ. വിജയരാഘവൻ, വൈസ് ചെയര്‍മാൻ സലീം ടി. മാത്യൂസ്, എൻ. രാജഗോപാല്‍, പി.എ. രാധാകൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു.