റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി; ഇട്ട്യാർമല നിവാസികൾക്കിത് സ്വപ്ന സാക്ഷാത്കാരം ; എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം മുടക്കി നിർമ്മിച്ച റോഡ് തോമസ് ചാഴികാടൻ എം പി നാടിനു സമർപ്പിച്ചു
സ്വന്തം ലേഖകൻ
പിറവം:എതിരെ ഒരാൾ വന്നാൽ ഇടുങ്ങിയ നടവഴിയുടെ കയ്യാലയിൽ പിടിച്ചു നിന്നു വഴിയൊരുക്കിയ കാലത്ത് കണ്ട റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് കളമ്പൂർ ഇട്ട്യാർമല കോളനി നിവാസികൾ. എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും
16 ലക്ഷം മുടക്കി നിർമ്മിച്ച റോഡ് തോമസ് ചാഴികാടൻ എം പി നാടിനു സമർപ്പിച്ചു.
റോഡ് ഇല്ലാത്തതിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ അനുഭാവപൂർവ്വം കേട്ട് ഫണ്ട് അനുവദിച്ച്
തങ്ങളുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കിയ തോമസ് ചാഴികാടൻ എം പിയോടുള്ള ആദരസൂചകമായി പ്രദേശവാസികൾ ഒന്നടങ്കം റോഡ് ഉദ്ഘാടനത്തിനെത്തിയിരുന്നു.
56 കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനം ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ അധ്യക്ഷ ജൂലി സാബു അധ്യക്ഷത വഹിച്ചു. പദ്ധതി നിർവ്വഹണത്തിന് പ്രയത്നിച്ച ഡിവിഷൻ കൗൺസിലർ ഷൈനി ഏലിയാസ്, ദേശിയ പുരസ്കാരം നേടിയ ക്ഷേത്ര കലാശില്പി ദീപു ചന്ദ്രൻ എന്നിവരെ എം പി അനുമോദിച്ചു.
ഉപാധ്യക്ഷൻ കെ പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ ജൂബി പൗലോസ്, ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, സഞ്ജിനി പ്രതീഷ്, മോളി വലിയ കട്ടയിൽ, ഷൈബി ബിജു, പ്രിമ സന്തോഷ്, ബാബു പാറയിൽ കക്ഷി നേതാക്കളായ സോമൻ വല്ലയിൽ,സജി ചേന്നാട്ട്, രാജു തെക്കൻ, സോജൻ ജോർജ്,കെ സി തങ്കച്ചൻ, എം ടി തങ്കപ്പൻ എന്നിവർ സംസാരിച്ചു.