play-sharp-fill
കോട്ടയം കല്ലറയിൽ മാനസിക വൈകല്യമുള്ള യുവാവിനെ കാണാതായതായി പരാതി; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം കല്ലറയിൽ മാനസിക വൈകല്യമുള്ള യുവാവിനെ കാണാതായതായി പരാതി; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കല്ലറ: മാനസിക വൈകല്യമുള്ള യുവാവിനെ കാണാതായതായി പരാതി.

കല്ലറ പുത്തൻപള്ളി വടക്കേടത്ത് വടക്കേ പറമ്പില്‍ വി.പി.പ്രശാന്ത് (36)നെയാണ് കഴിഞ്ഞമാസം 29 മുതല്‍ കാണാതായത്.

കറുത്തനിറവും അഞ്ച് അടി ആറിഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമുള്ള ഇയാളെ കാണാതാകുമ്പോള്‍ കാവിമുണ്ടും നിലയില്‍ കറുപ്പ് വരയുമുള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശാന്തിനെ കാണാതായതിനെത്തുടർന്ന് സഹോദരൻ പ്രമോദ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. ഫോണ്‍: 8943759424, 9539569275