കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ അവിഹിതം..! ദമ്പതിമാരെന്ന വ്യാജേനെ വിദേശത്തു നിന്നെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ സുഖവാസം: അച്ഛനെ കാണാനെന്ന വ്യാജേനെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടി: ക്വാറന്റൈൻ ലംഘിച്ച് ചാടി നടന്ന യുവതിയും യുവാവും കുടുങ്ങി: കേസിൽ കുടുങ്ങിയ യുവാവിനെ തേടി ഒറിജിനൽ ഭാര്യ എത്തിയതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ  നാടകീയ സംഭവങ്ങൾ..

കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ അവിഹിതം..! ദമ്പതിമാരെന്ന വ്യാജേനെ വിദേശത്തു നിന്നെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ സുഖവാസം: അച്ഛനെ കാണാനെന്ന വ്യാജേനെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടി: ക്വാറന്റൈൻ ലംഘിച്ച് ചാടി നടന്ന യുവതിയും യുവാവും കുടുങ്ങി: കേസിൽ കുടുങ്ങിയ യുവാവിനെ തേടി ഒറിജിനൽ ഭാര്യ എത്തിയതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ..

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിദേശത്തു നിന്നും എത്തി ദമ്പതിമാരെന്ന വ്യാജേനെ കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ സുഖവാസത്തിലായിരുന്ന യുവതിയും യുവാവും കേസിൽ കുടുങ്ങി..! ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടി കറങ്ങി നടക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പിടികൂടിയതോടെയാണ് ഇരുവരും കേസിൽ കുടുങ്ങിയത്. മാധ്യമങ്ങളിൽ വാർത്ത വരിക കൂടി ചെയ്തതോടെ, യുവാവിനെ തിരക്കി ഒറിജിനൽ ഭാര്യ കൂടി എത്തിയതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ സംഭവങ്ങൾ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ യുവതിയും, ഇടുക്കി സ്വദേശിയായ യുവാവുമാണ് കുടുങ്ങിയത്.

ഒരാഴ്ച മുൻപാണ് ഇരുവരും കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയത്. വിദേശത്തു നിന്നും എത്തിയ ദമ്പതിമാർ എന്ന രീതിയിലാണ് ഇരുവരും ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ടു പേരും ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും പുറത്തു ചാടി. രണ്ടു പേരും ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടതായി കണ്ടെത്തിയ നാട്ടുകാർ, ഇരുവരെയും തടഞ്ഞു വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പൊലീസിനെ വിളിച്ചതോടെ, മല്ലപ്പള്ളിയിലെ അച്ഛനെ കാണാൻ പോയതാണ് തങ്ങളെന്നായിരുന്നു ഇരുവരുടെയും മറുപടി. ഇതോടെ പൊലീസ് ക്വാറന്റൈൻ ലംഘിച്ചതിനു രണ്ടു പേർക്കും എതിരെ കേസെടുത്തു. തുടർന്നു, നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇരുവരെയും പേരൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു മാറ്റുകയും ചെയ്തു. ഇതിനിടെ ഇരുവർക്കും എതിരെ കേസെടുത്ത വാർത്ത  പത്രത്തിൽ വാർത്ത വരികയും ചെയ്തു.

ഇതോടെയാണ് ഇടുക്കി സ്വദേശിയായ യുവാവിന്റെ ഭാര്യ സംഭവം അറിഞ്ഞ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ദമ്പതിമാരല്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരുടേതെന്നും കണ്ടെത്തിയത്. ഇതേ തുടർന്നു പൊലീസ് സംഘം സ്റ്റേഷനിൽ മൂന്നു പേരെയും പിടിച്ചിരുത്തി. മൂന്നു പേരും കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുണ്ട്.

ക്വാറന്റൈൻ ലംഘിച്ചതിന് ‘ദമ്പതിമാർ’ക്ക് എതിരെ കേസെടുത്ത പൊലീസ്, ഒറിജിനൽ ഭാര്യയുടെ പരാതിയിൽ എന്ത് ചെയ്യുമെന്നാണ് കാത്തിരിക്കുന്നത്.