കാലടിയിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയിഡ്: സീരിയൽ – സിനിമാ നടിമാരും സംഘത്തിൽ: ഇടനിലക്കാർ അടക്കം അഞ്ചു പേർ പിടിയിൽ

ക്രൈം ഡെസ്ക്

കൊച്ചി: കാലടിയിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. കാലടിയിലെ വൻ പെൺവാണിഭ കേന്ദ്രത്തിലാണ് പെൺവാണിഭ സംഘം പിടിയിലായത്. കാലടി മറ്റൂർ ജങ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാന്റ് റസിഡൻസിയിൽനിന്ന് ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഇവിടേയ്ക്ക് സ്ത്രീകളെയും സിനിമാ സീരിയൽ നടിമാരെയും എത്തിച്ചിരുന്ന ഇടനിലക്കാരനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മണിക്കൂറിന് ആയിരം മുതൽ 5000 രൂപ വരെയാണ് പെൺവാണിഭ സംഘം പെൺകുട്ടികൾക്കായി ഈടാക്കിയിരുന്നത്.

ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ അകവൂർ മഠത്തിൽ ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യന്നൂർ തായിനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.