കാലടി കൊലപാതകം; ആതിരയുടെ മൃതദേഹത്ത് നിന്നും സ്വര്‍ണ മാല മോഷ്ടിച്ച് പ്രതി; അങ്കമാലിയില്‍ പണയം വെച്ചു
സ്വന്തം ലേഖിക
കൊച്ചി: തൃശൂര്‍ തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്ത് നിന്നും മാല മോഷ്ടിച്ചു.
കൊലപാതകത്തിന് ശേഷം പ്രതി അഖില്‍ ആതിരയുടെ ഒന്നര പവന്റെ മാല കവര്‍ന്നു. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കല്‍ പണയം വെച്ചതായാണ് അഖിലിന്‍റെ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തെളിവെടുപ്പിനായി പൊലീസ് അഖിലിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ആതിരയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയ പോലെ പ്രതി അഖില്‍ മറ്റേതെങ്കിലും സ്ത്രീകളില്‍ നിന്നും സ്വര്‍ണ്ണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. നിലവില്‍ റിമാന്‍ഡില്‍ ഉള്ള അഖിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
ആതിരയുടെ ആഭരണങ്ങള്‍ അങ്കമാലിയില്‍ പണയംവെച്ചതായാണ് അഖില്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ ആഭരണങ്ങള്‍ വീണ്ടെടുക്കുന്ന നടപടികള്‍ക്കായാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.