കാലടി ആതിര കൊലപാതകം; പ്രതി അഖിലുമായി അതിരപ്പിള്ളി തുമ്പൂര്‍മുഴി ഭാഗത്ത് തെളിവെടുപ്പ്; പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തു

കാലടി ആതിര കൊലപാതകം; പ്രതി അഖിലുമായി അതിരപ്പിള്ളി തുമ്പൂര്‍മുഴി ഭാഗത്ത് തെളിവെടുപ്പ്; പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തു

സ്വന്തം ലേഖിക

തൃശൂര്‍: കാലടി ആതിരയുടെ കൊലപാതകത്തില്‍ പ്രതി അഖിലുമായി കാലടി പോലീസ് അതിരപ്പിള്ളി തുമ്പൂര്‍മുഴി ഭാഗത്തു തെളിവെടുപ്പ് നടത്തുന്നു.

പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി പുഴയില്‍ നിന്നാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ആതിരയുടെ ഓവര്‍കോട്ട് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കാലടി കാഞ്ഞൂര്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ മാര്‍ച്ച്‌ അഞ്ചിനാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് അഖില്‍ കൊന്ന് തള്ളുകയായിരുന്നു.

കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി.