വിശ്വസ്ഥൻ മുഖ്യമന്ത്രി; മകൻ ഉപമുഖ്യമന്ത്രി; കർണ്ണാടകയിൽ യെദിയൂരപ്പ ഭരണം തുടരും; ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ച് പിൻസീറ്റ് ഭരണവുമായി യെദൂരിയപ്പ
തേർഡ് ഐ ബ്യൂറോ
ബംഗളൂരു: സംസ്ഥാനത്തിന്റെ ഭരണത്തിൽ നിന്നും നാലാം തവണയും പുറത്താക്കപ്പെട്ടിട്ടും, ഭരണം സ്വന്തം കയ്യിൽ നിലനിർത്താനുള്ള ചാണക്യ തന്ത്രവുമായി ബി.എസ് യെദൂരിയപ്പ. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ കേൾക്കുന്നത്. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിർദ്ദേശിച്ചുവെന്നും രാജിവയ്ക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് യെദിയൂരപ്പ അനുമതി നേടിയെടുത്തിരുന്നു എന്നുമാണ് അറിയുന്നത്.
തന്റെ വലംകൈയായ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കുന്നതിൽ യെദിയൂരപ്പ നേരത്തേ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകനെ ഉപമുഖ്യമന്ത്രിയാക്കി ഭരണം പിൻസീറ്റിലിരുന്ന് നിയന്ത്രിക്കാൻ അദ്ദേഹം ഒരുങ്ങുന്നത്. എന്നാൽ വിജയേന്ദ്രയുടെ രംഗപ്രവേശത്തെ എതിർത്ത് പാർട്ടി എം എൽ എമാരിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഭാവിയിൽ മകനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ടിക്കാനുള്ള നീക്കമായാണ് അവർ ഇതിനെ കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് വിജയേന്ദ്ര. ഇപ്പോൾ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ്. ശിവമോഗ എംപിയും മൂത്ത മകനുമായ രാഘവേന്ദ്രയേക്കാൾ അച്ഛനിൽ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണ്.
കഴിഞ്ഞ തിങ്കളാഴ്ച മന്ത്രിസഭയുടെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു യെദിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. വിതുമ്പി കരഞ്ഞുകൊണ്ടാണ് രാജിവയ്കുന്ന വിവരം സഭയെ അറിയിച്ചത്. തുടർന്നാണ് ആഭ്യന്തര മന്ത്രിയും യെദിയൂരപ്പയുടെ വിശ്വസ്തനും ലിം?ഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായിരുന്ന ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.