play-sharp-fill
ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ; ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട്പേർ  കൊല്ലപ്പെട്ടു

ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ; ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട്പേർ കൊല്ലപ്പെട്ടു

സ്വന്തം ലേഖിക

യുക്രൈൻ :യുക്രൈന്‍ അധിനിവേശത്തില്‍ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

മരിയുപോളിലും റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖഴ്‌സണിന് സമീപമുള്ള തന്ത്രപ്രധാന തുറമുഖ നഗരമാണ് മാരിയുപോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഖേഴ്‌സണ്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഖേഴ്‌സണ്‍ മേയര്‍ അറിയിച്ചു. കീവിലും ഖാര്‍ക്കിവിലും റഷ്യ ആക്രമണം തുടരുകയാണ്.

യുക്രൈനില്‍ ഇതിനോടകം 227 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 525 പേര്‍ക്ക് പരുക്കേറ്റതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരശലക്ഷത്തിലധികം ആളുകളാണ് ഒരാഴ്ചക്കുള്ളില്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്.