കൈതേപ്പാലത്ത് പിക്ക് അപ്പ് വാനുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്:

കൈതേപ്പാലത്ത് പിക്ക് അപ്പ് വാനുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്:

സ്വന്തം ലേഖകൻ

പുതുപ്പള്ളി: കൈതേപ്പാലത്ത് പിക്ക് അപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നു വൈകുന്നേരം 3.45-നാണ് അപകടം.

ഗ്യാസ് കയറ്റി വന്ന മിനിലോറി തൊട്ടടുത്ത വീട്ടിൽ ഗ്യാസ് സിലിണ്ടർ ഇറക്കിയ ശേഷം റോഡിലേക്ക് ഇറങ്ങുമ്പോൾ പിക്ക് അപ്പ് നിയന്ത്രണം വിട്ടു വന്ന് ഇടിക്കുകയായിരുന്നു.
പിക് അപ്പ് ഡ്രൈവർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്യാസ് കയറ്റിവന്ന പിക്ക് അപ് കറുകച്ചാൽ ഭാഗത്തേക്കും നിയന്ത്രണം വിട്ട് ഇടിച്ച പിക്ക് അപ് കോട്ടയം ഭാഗത്തേക്കും പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു.