കൈപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി;  ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായകമായത് പബ്ലിക് പ്രേസിക്യൂട്ടർ അഡ്വ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദങ്ങൾ

കൈപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി; ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായകമായത് പബ്ലിക് പ്രേസിക്യൂട്ടർ അഡ്വ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദങ്ങൾ

കോട്ടയം : മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൈപ്പുഴ ഗാന്ധിനഗർ നിരച്ചിറ വീട്ടിൽ മുട്ടൻ ജോസ് എന്നുവിളിക്കുന്ന ജോസ് (56) നെയാണ് കോടതി ശിക്ഷിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായകമായത് പബ്ലിക് പ്രേസിക്യൂട്ടർ അഡ്വ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദങ്ങൾ.

പ്രതി തന്റെ വീടിന്റെ കാർപോർച്ചിൽ വെച്ച് സുഹൃത്തായ അപ്പോളോയെ പട്ടികക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സ്ഥിരമായി പ്രതിയുടെ വീട്ടിൽ വെച്ച് മദ്യപിക്കാറുണ്ടായിരുന്നു.

അപ്പോളോ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് അപ്പോളോയും പ്രതിയും മദ്യപിക്കുകയും അപ്പോളോ പ്രതിയുടെ വീടിൻ്റെ ജനൽ ഗ്ളാസ് തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു, ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ പ്രതി മുട്ടൻ ജോസ് അപ്പോളോയെ വീട്ടിലിരുന്നു മദ്യപിക്കാൻ ക്ഷണിക്കുകയും വീട്ടിലെത്തിയ അപ്പോളോയെ പ്രതി  കൊലപ്പെടുത്തുകയുമായിരുന്നു. 2016 ജൂൺ 22-ാം തിയതി രാത്രി 8 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു

പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷം തടവും വിധിച്ചു. അഡീഷണൽ ജില്ലാ കോടതി II (സ്പെഷ്യൽ) ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡ്വ: സിറിൾ തോമസ് പാറപ്പുറം ഹാജരായി.