കടുത്തുരുത്തിയിൽ വീടിന് നേരെ  സ്ഫോടകവസ്തു എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു

കടുത്തുരുത്തിയിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു

സ്വന്തം ലേഖിക

കോട്ടയം: ജാമ്യം റദ്ദാക്കി ജയിലിലടച്ചു.

തൃക്കൊടിത്താനം ചേരിക്കൽ ഭാഗത്ത് നാലുപറയിൽ വീട്ടിൽ മൈക്കിൾ ഔസേഫ് മകൻ ഷിബിൻ മൈക്കിൾ (22) എന്നയാളെയാണ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കടുത്തുരുത്തിയിൽ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാൾ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിൽ പ്രതിയാവുകയും ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ ഇത്തരക്കാർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.

തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ എറണാകുളത്ത് നിന്നും പിടികൂടുന്നത്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ റോജിമോൻ, സി.പി.ഓ മാരായ പ്രവീൺ, അനൂപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.