കടുത്തുരുത്തിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവ് മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കടുത്തുരുത്തി: വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.
അറുനൂറ്റിമംഗലം കെ എസ് പുരം മുകളേല്‍ സണ്ണിയുടെ മകന് ഷെറിന് സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
സംസ്കാരം ചൊവ്വ പകല്‍ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ആഷ്ലി സണ്ണി, കെവിന് സണ്ണി.
Third Eye News Live
0