play-sharp-fill
കടയിലുണ്ടായ തീപിടിത്തത്തില്‍ മുകളിൽ താമസിച്ചിരുന്ന കുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ പുക ശ്വസിച്ച് മരിച്ചു.

കടയിലുണ്ടായ തീപിടിത്തത്തില്‍ മുകളിൽ താമസിച്ചിരുന്ന കുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ പുക ശ്വസിച്ച് മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യല്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിച്ചു.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും ഏഴുപേർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

ആലം ടൈലേഴ്‌സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കടയുടെ മുകളില്‍ താമസക്കാർ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഏഴുപേർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തില്‍ കടയുടെ മുകളിലത്തെ നിലയിലേക്ക് പുക ഉയർന്നു. അവിടെ താമസിച്ചിരുന്ന കുടുംബം പുക ശ്വസിച്ച്‌ മരിക്കുകയായിരുന്നു” -പൊലീസ് കമ്മീഷണർ മനോജ് ലോഹ്യ മാധ്യമങ്ങളോട് പറഞ്ഞു.