കടക്കലിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം: ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ: പെൺകുട്ടി ലൈം​ഗിക പീഠനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്: പ്രതികളെ തിറിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിലൂടെ

കടക്കലിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം: ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ: പെൺകുട്ടി ലൈം​ഗിക പീഠനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്: പ്രതികളെ തിറിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിലൂടെ

സ്വന്തം ലേഖകൻ

കൊല്ലം: കടക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പെൺകുട്ടി നിരന്തരം ലൈം​ഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റം മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു.

ജനുവരി 23നാണ് 13 കാരിയായ പെൺകുട്ടി ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി നിന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് വന്നത്. പെൺകുട്ടി ജീവനൊടുക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ പോലും പീഡനത്തിനിരയായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പെൺകുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.