കാട്ടാക്കടയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിയെ വെട്ടാന്‍ ശ്രമം; വാളുമായെത്തിയ യുവാക്കളും വിദ്യാര്‍ത്ഥികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ബസ് സ്റ്റാന്‍ഡ് സാക്ഷ്യം വഹിച്ചത് യുദ്ധസമാനമായ സാഹചര്യത്തിന്

കാട്ടാക്കടയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിയെ വെട്ടാന്‍ ശ്രമം; വാളുമായെത്തിയ യുവാക്കളും വിദ്യാര്‍ത്ഥികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ബസ് സ്റ്റാന്‍ഡ് സാക്ഷ്യം വഹിച്ചത് യുദ്ധസമാനമായ സാഹചര്യത്തിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം.

ഒരു വിദ്യാര്‍ത്ഥിയെ വെട്ടിക്കൊല്ലാനും കൊല്ലാനും ശ്രമം നടന്നു. വാളുമായെത്തിയ യുവാക്കളും വിദ്യാര്‍ത്ഥികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അരമണിക്കൂര്‍ നേരം യുദ്ധ സമാനമായ സാഹചര്യത്തിനാണ് ബസ് സ്റ്റാന്‍ഡ് സാക്ഷിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്തെത്തിയതോടെ എല്ലാവരും ഓടി രക്ഷപെടുകയായിരുന്നു. നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ടോടെയാണ് സംഭവം.

ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍വെച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ പോരടിച്ചത്. വാളുമായെത്തിയ യുവാക്കള്‍ ഒരു വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലായി.

ഏകദേശം അരമണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ മാത്രമാണ് പൊലീസിന് പിടികൂടാനായത്.

ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കാട്ടാക്കട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകളാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൂചന. കാട്ടാക്കട കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടുകള്‍ വ്യാപകമാവുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.