കാനം രാജേന്ദ്രന് ഇന്ന് രാഷ്യട്രീയ കേരളം വിട നല്‍കും; രാവിലെ 11-ന്  കാനത്തെ വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും; മാതാപിതാക്കള്‍ക്ക്‌ അരികെ അന്ത്യവിശ്രമം;  അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങള്‍….!

കാനം രാജേന്ദ്രന് ഇന്ന് രാഷ്യട്രീയ കേരളം വിട നല്‍കും; രാവിലെ 11-ന് കാനത്തെ വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും; മാതാപിതാക്കള്‍ക്ക്‌ അരികെ അന്ത്യവിശ്രമം; അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങള്‍….!

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് രാഷ്ടീയ കേരളം വിട നല്‍കും.

ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കോട്ടയം കാനത്തെ വീട്ടിലെത്തിച്ചു.

വിലാപയാത്രയിലുടനീളം ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളെത്തി.
അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിപിഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാവിലെ വീട്ടിലെത്തും.

കാനത്തിന്റെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സിപിഎം യോഗം ഇന്നലെ അവസാനിപ്പിച്ചു. രണ്ട് ദിവസത്തെ യോഗമാണ് വിളിച്ച്‌ ചേര്‍ത്തത്. തിങ്കളാഴ്ച വൈകീട്ട് കോട്ടയം മാമ്മന്‍ മാപ്പിള സ്മാരകഹാളില്‍ അനുശോചനയോഗം ചേരുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു അറിയിച്ചു.