ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി

ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷനസ് കോടതി തള്ളി. വധശ്രമക്കേസിൽ പ്രതി ചേർത്തതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസിൽ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. അതേസമയം, 2013ൽ യു.പി.എ സർക്കാരിന്റെ ഇന്ധനവില വർദ്ധനയ്ക്കെതിരെ ട്രെയിൻ തടയാൻ ശ്രമിച്ചതിന് കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനാവില്ല.

കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ സുരേന്ദ്രന് ഒരു കാരണവശാലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. എന്നാൽ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസ് പരിഗണിച്ച പത്തനംതിട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group