മൂന്ന് ദിവസം കൊണ്ട് കോവിഡ് ഭേദമാകുമെന്ന് ‘സംപൂജ്യനായ’ കെ. സുരേന്ദ്രന്‍; ഈ മരുന്ന് ആദ്യം സംഘികളില്‍ പരീക്ഷിക്കണമെന്ന് ട്രോളന്മാര്‍; വ്യാജ സന്ദേശം പരത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ; പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍
കോട്ടയം: മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുന്ന മരുന്ന് വികസിപ്പിച്ചത് ഡിആര്‍ഡിഒ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി പത്തരയ്ക്ക് ശേഷമാണ് തെറ്റിദ്ധാരണ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സുരേന്ദ്രനെത്തിയത്. സത്യവും അസത്യവും ഇടകലര്‍ന്ന് ഈ പോസ്റ്റിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയെന്നതും മരുന്ന് നല്‍കിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുമുണ്ട്. ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രഗ് 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡി ജി) എന്ന മരുന്ന് ഡി ആര്‍ ഡി ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്.
ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
എന്നാല്‍ ബിജെപി അദ്ധ്യക്ഷന്‍ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുമെന്ന് യാതൊരു അവകാശവാദവും മരുന്ന് വികസിപ്പിച്ച ഡിആര്‍ഡിഒ ഉന്നയിച്ചിട്ടില്ല.
മഹാമാരിക്കാലത്ത് വ്യാജ സന്ദേശങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുരേന്ദ്രനെപ്പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്തരം സംശയജനകമായ പോസ്റ്റുകള്‍ പടച്ച് വിടുന്നത് അപലപനീയമാണ്.