മൂന്ന് ദിവസം കൊണ്ട് കോവിഡ് ഭേദമാകുമെന്ന് ‘സംപൂജ്യനായ’ കെ. സുരേന്ദ്രന്‍; ഈ മരുന്ന് ആദ്യം സംഘികളില്‍ പരീക്ഷിക്കണമെന്ന് ട്രോളന്മാര്‍; വ്യാജ സന്ദേശം പരത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ; പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ കോട്ടയം: മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുന്ന മരുന്ന് വികസിപ്പിച്ചത് ഡിആര്‍ഡിഒ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി പത്തരയ്ക്ക് ശേഷമാണ് തെറ്റിദ്ധാരണ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സുരേന്ദ്രനെത്തിയത്. സത്യവും അസത്യവും ഇടകലര്‍ന്ന് ഈ പോസ്റ്റിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയെന്നതും മരുന്ന് നല്‍കിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും […]