ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും സർവകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല, ഇപ്പോൾ നടക്കുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഒരു സർവകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്ന് കെ സുരേന്ദ്രൻ.
വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡിറ്റേയിൽഡ് സ്റ്റഡി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകാൻ സംസ്ഥാന സർക്കാർ തയാറാവണം.
ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയതാണ്. എന്നാൽ രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും ഇപ്പോൾ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2013ൽ യു.പി.എ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിന്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മൻമോഹൻ സിങ് സർക്കാരിനെതിരെയാണ് യു.ഡി.എഫ് പ്രതിഷേധിക്കേണ്ടത്.