play-sharp-fill
ഉന്നത വിദ്യാഭ്യാസത്തില്‍ കേരളത്തില്‍ നിലവാരത്തകര്‍ച്ച; വന്ദേ ഭാരതിനെ തടഞ്ഞാല്‍ തിരിച്ചടിയുണ്ടാകും: കെ സുരേന്ദ്രന്‍

ഉന്നത വിദ്യാഭ്യാസത്തില്‍ കേരളത്തില്‍ നിലവാരത്തകര്‍ച്ച; വന്ദേ ഭാരതിനെ തടഞ്ഞാല്‍ തിരിച്ചടിയുണ്ടാകും: കെ സുരേന്ദ്രന്‍

സ്വന്തം ലേഖിക

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലവാരത്തകര്‍ച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച്‌ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേ ഭാരത് എക്സ്പ്രസിനെ തടയുന്നവര്‍ക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ വിമര്‍ശനം പ്രധാനമന്ത്രിയുടെ യുവം പരിപാടിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എല്ലാവരും യുവാക്കളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കേരളം വിടുന്ന സ്ഥിതിയാണ്. വിദേശത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോകുമ്പോഴും വിദേശ സര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസുകള്‍ വരാന്‍ കേരളത്തില്‍ സമ്മതിക്കുന്നില്ല.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണെന്നും അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.