play-sharp-fill
ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം;  48 ഉദ്യോഗാര്‍ത്ഥികളുമായി ആരംഭിച്ച പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത് ധൃതി പിടിച്ച്‌; പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാതെ ആര്‍ജിസിബിയും;  കെ സുരേന്ദ്രന്റെ മകന് അനധികൃത നിയമനം, ആരോപണം ; തുടക്കത്തിൽ ലഭിക്കുന്നത് വൻ ശമ്പളം

ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം; 48 ഉദ്യോഗാര്‍ത്ഥികളുമായി ആരംഭിച്ച പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത് ധൃതി പിടിച്ച്‌; പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാതെ ആര്‍ജിസിബിയും; കെ സുരേന്ദ്രന്റെ മകന് അനധികൃത നിയമനം, ആരോപണം ; തുടക്കത്തിൽ ലഭിക്കുന്നത് വൻ ശമ്പളം

ന്യൂഡല്‍ഹി: തിരുവനന്തപുരം: ബിജെപി അധ്യക്ഷനും സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവുമായ കെ സുരേന്ദ്രന്റെ മകന് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റർ (കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിൽ) അനധികൃത നിയമനം.

ബിടെക്ക് യോഗ്യത മാനദണ്ഡമാക്കി പ്രിത്യേക തസ്തിക സൃഷ്ടിച്ചാണ് ഒഴിവിലേക്ക് നിയമനം നടത്തിയത്. തുടക്കത്തിൽ തന്നെ 70000 രൂപ അടുത്ത് ശമ്പളം ലഭിക്കുന്ന തസ്തിക ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരീക്ഷകൾ നടത്തിയിട്ട് ഏതാനും മാസങ്ങള്‍ ആയിട്ടും സ്ഥാപനത്തിലെ നിയമന വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും, പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ വിവരം തേടുമ്പോള്‍ ആര്‍ജിസിബി വേണ്ട രീതിയിൽ വിവരം നല്‍കുന്നില്ലെന്നുമാണ് ഉദ്യോഗാര്‍ഥികള്‍ ഏതാനും ദിവസങ്ങൾ മുൻപ് വ്യക്തതമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക‍്നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി. ആര്‍ജിസിബി വെബ്സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്‌ ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു.

രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച്‌ പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി. ഇനിയാണ് സംശയം ജനിപ്പിക്കുന്ന ആര്‍ജിസിബിയുടെ നീക്കം. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല.

ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബി നിയമനം നല്‍കിയെന്ന് അന്വേഷണത്തില്‍ ബോധ്യമായി. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ലഭിച്ചത് ബന്ധു നിയമനമാണോ എന്ന് സംശയം ഉയര്‍ത്തുന്നതാണ് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ നടപടികള്‍.