play-sharp-fill
‘എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം എന്ന് പരാമർശം; കെ.സുരേന്ദ്രന്റെ കേരള പദയാത്രയുടെ പോസ്റ്റര്‍ വിവാദത്തില്‍

‘എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം എന്ന് പരാമർശം; കെ.സുരേന്ദ്രന്റെ കേരള പദയാത്രയുടെ പോസ്റ്റര്‍ വിവാദത്തില്‍

കോഴിക്കോട്: കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തില്‍. കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററില്‍ ആണ് വിവാദം പോസ്റ്ററില്‍ ഉച്ചഭക്ഷണം ‘എസ്.സി, എസ്.ടി നേതാക്കളും ഒന്നിച്ച്‌’ എന്നെഴുതിയതാണ് വാക്പോരുകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്ററിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തുന്നത്.

അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടിയില്‍ ബി. ഡി.ജെ.എസ് നേതാക്കള്‍ പങ്കെടുത്തില്ല. ജില്ലാ പ്രസിഡൻ്റ് ഗിരീഷ് പാമ്ബനാല്‍, സംസ്ഥാന സെക്രട്ടറി ബാബു പൂതമ്ബാറ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കേണ്ടിയിരുന്നത്. ബിജെപി നേതാക്കളുടെ ഫോട്ടോ മാത്രം വേദിയില്‍ പ്രദർശിപ്പിച്ചതിലും അമർഷമുണ്ട്.