‘പണ്ട് പിണറായി വിജയന്‍ അഴിമതിക്കാരനായിരുന്നില്ല….! ആര്‍ത്തി തുടങ്ങിയത് മുഖ്യമന്ത്രിയായ ശേഷം’; കെ സുധാകരന്‍

‘പണ്ട് പിണറായി വിജയന്‍ അഴിമതിക്കാരനായിരുന്നില്ല….! ആര്‍ത്തി തുടങ്ങിയത് മുഖ്യമന്ത്രിയായ ശേഷം’; കെ സുധാകരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പണ്ടൊന്നും പിണറായി വിജയന്‍ അഴിമതിക്കാരനായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തിന് ആര്‍ത്തി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡോ വന്ദന ദാസ് എന്താണ് ചെയ്യേണ്ടിയിരുന്നത്? എന്താണ് അവര്‍ ചെയ്യേണ്ടിയിരുന്നത്? മന്ത്രി വീണാ ജോര്‍ജിന് സംസ്കാരവും സാമൂഹിക ബോധവും വേണ്ടേ? പൊലീസിന്റെ ദൗര്‍ബല്യമാണ് മരണകാരണം. എന്നാല്‍ മരണപ്പെട്ടയാളെ കുറ്റപ്പെടുത്തുന്ന രീതി സാംസ്കാരിക കേരളത്തിന് നല്ലതല്ല.’

‘ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്? ലഹരിയുടെ ഇടനിലക്കാര്‍ ഇവിടുത്തെ ഇടതുപക്ഷക്കാരാണ്. ക്രിമിനലുകളാണ്. ജയിലറകളില്‍ സിപിഎം തടവുകാര്‍ ലഹരി വിറ്റ് കാശുണ്ടാക്കുന്നു.

കേരളത്തിന്റെ സെന്‍ട്രല്‍ ജയിലുകളില്‍ സിപിഎമ്മിന്റെ കൊലക്കേസ് പ്രതികള്‍ ചെയ്യുന്ന ബിസിനസ് അതാണ്. ജയിലുകള്‍ മാറ്റി പല തടവുകാരെയും. എന്നാല്‍ ചിലരെ മാറ്റാതിരിക്കാന്‍ പാര്‍ട്ടി തന്നെ ഇടപെടുന്നു. ലഹരി വില്‍ക്കുന്ന ഇടനിലക്കാരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെടുന്നു. ഇതൊക്കെ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും?’- അദ്ദേഹം ചോദിച്ചു.