play-sharp-fill
കെഎസ്‌ആര്‍ടിസി ബസിൽ  കമിതാക്കളുടെ  അതിരുവിട്ട  പ്രണയ സല്ലാപം ;ചോദ്യം ചെയ്ത വനിതാ കണ്ടക്ടറോടു അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും  ചെയ്തത് പുലിവാലായി ;ഒടുവിൽ കെ .എസ്. ആർ .ടി. സി എത്തിയത് പോലീസ് സ്റ്റേഷനിൽ

കെഎസ്‌ആര്‍ടിസി ബസിൽ കമിതാക്കളുടെ അതിരുവിട്ട പ്രണയ സല്ലാപം ;ചോദ്യം ചെയ്ത വനിതാ കണ്ടക്ടറോടു അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത് പുലിവാലായി ;ഒടുവിൽ കെ .എസ്. ആർ .ടി. സി എത്തിയത് പോലീസ് സ്റ്റേഷനിൽ


സ്വന്തം ലേഖിക

കൊല്ലം:കെ എസ് ആർ ടി സി ബസിൽ കോളേജ് വിദ്യാര്‍ഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആര്‍ ടി സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും കയറിയത്. ഇവര്‍ ഒരു സീറ്റില്‍ ഇരിക്കുകയും മറ്റു യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു.


ഇവരുടെ പ്രണയസല്ലാപവും മറ്റും അതിരുകടന്നതോടെ യാത്രക്കാര്‍ വിവരം കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേക്കുറിച്ച്‌ സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടര്‍ക്കെതിരെ കെ എസ് ആര്‍ ടി സി എം.ഡിക്ക് ഇ മെയില്‍ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ വിദ്യാര്‍ഥി ആക്രോശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേത്തുടര്‍ന്ന് വനിതാ കണ്ടക്ടര്‍ വിവരം കെ എസ് ആര്‍ ടി സി അധികൃതരെ അറിയിച്ചു. ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി ചാത്തന്നൂര്‍ ഡിപ്പോയുമായി കണ്‍ട്രോള്‍ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേ,നിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. തുടര്‍ന്ന് യുവാവിനെയും യുവതിയെയും പൊലീസിന് കൈമാറി.

വനിതാ കണ്ടക്ടറുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്‍റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്കുള്ള ബസിലാണ് ഇവര്‍ കയറിയത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിടുകയും ചെയ്തു.