video
play-sharp-fill
ഞാൻ പിണറായിടെ ആളാണ്,പക്ഷെ  സിൽവർ ലൈൻ വേണ്ട, വികസനം വേണ്ട;മലപ്പുറം തിരുനാവായയിൽ സിൽവർലൈൻ സർവേ കല്ലിടലിനെതിരെ പ്രതിഷേധവുമായി വീട്ടമ്മ

ഞാൻ പിണറായിടെ ആളാണ്,പക്ഷെ സിൽവർ ലൈൻ വേണ്ട, വികസനം വേണ്ട;മലപ്പുറം തിരുനാവായയിൽ സിൽവർലൈൻ സർവേ കല്ലിടലിനെതിരെ പ്രതിഷേധവുമായി വീട്ടമ്മ

സ്വന്തം ലേഖിക

മലപ്പുറം :തിരുനാവായയിൽ സിൽവർലൈൻ സർവേ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം . സിപിഐഎം അനുഭാവികളും പ്രതിഷേധത്തിലുണ്ട്. പാർട്ടി ഭേദമന്യേ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ഭീതിയിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ സിൽവർലൈൻ പദ്ധതി വേണ്ടെന്ന് ഒന്നടങ്കം പറഞ്ഞു.

‘എല്ലാ കാലത്തും വോട്ട് ചെയ്തത് സിപിഐഎമ്മിനാണ്. സർക്കാരിനോടും മന്ത്രിമാരോടൊന്നും പ്രശ്‌നമില്ല. ഞാൻ പിണറായിടെ ആളാണ്. പക്ഷേ സിൽവർ ലൈൻ വേണ്ട. വികസനം വേണ്ട. ഇനിയും മാർക്‌സിസ്റ്റിന് മാത്രമേ വോട്ട് ചെയ്യു. ആകെ മൂന്ന് സെന്റുള്ളു. അതിൽ നാല് ലക്ഷം രൂപകൊണ്ട് ഒരു വീടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് പോകാൻ പറ്റില്ല. ഞങ്ങൾ തൊഴിലുറപ്പ് ജീവനക്കാരാണ്. രാവിലെ നാല് മണിക്ക് എഴുനേറ്റ് സ്വന്തം വീട്ടിലെ പണി തീർത്ത് മറ്റ് വീട്ടിലും പോയി പണിയെടുത്ത് തൊഴിലുറപ്പിനും പോയി ജീവിക്കുന്ന ആളുകളാണ്. ഇത് കളയാൻ പറ്റില്ല’- പ്രതിഷേധത്തിനെത്തിയ വീട്ടമ്മ പറഞ്ഞു