കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ; സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത് , ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരമെന്നും ജയരാജന്റെ വിമർശനം

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ; സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത് , ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരമെന്നും ജയരാജന്റെ വിമർശനം

 

സ്വന്തം ലേഖിക

 

കൊച്ചി :കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു.

 

ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന രാഷ്ടീയമാണ് ആർഎസ്എസ് വളർത്തുന്നത്. ഈ രാഷ്ട്രീയത്തെ ചെറുക്കാൻ ന്യൂനപക്ഷങ്ങളെ വർഗീയമായും തീവ്രവാദപരമായും സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ഇരു വർഗീയ തീവ്രവാദ സംഘടനകളും പരസ്പരം വളർത്താനാണ് പരിശ്രമിക്കുന്നത്.

 

അന്യോന്യം വളർത്തുന്ന ഒന്നായി വർഗീയത മാറുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ രണ്ട് വർഗീയ ശക്തികൾക്കെതിരായി മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ജനങ്ങളെ അണിനിരത്തുന്നത്. മതവിശ്വാസികളും മതേതര വിശ്വാസികളും ഒരുമിച്ച് നിൽക്കണം. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ, വർഗീയ ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം’- എം.വി ജയരാജൻ വ്യക്തമാക്കി.