‘ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള‌ളിക്കൊണ്ടുള‌ള കോൺഗ്രസ് പുന:സംഘടനാ നടപടി വേണ്ട; സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിക്കുകയും, എന്നിട്ട് പാർട്ടി ഭാരവാഹിത്വം വാങ്ങുകയും ചെയ്യുന്നവർ പാർട്ടിയിൽ വേണ്ടെന്ന്’ കെ.മുരളീധരൻ എം.പി

‘ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള‌ളിക്കൊണ്ടുള‌ള കോൺഗ്രസ് പുന:സംഘടനാ നടപടി വേണ്ട; സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിക്കുകയും, എന്നിട്ട് പാർട്ടി ഭാരവാഹിത്വം വാങ്ങുകയും ചെയ്യുന്നവർ പാർട്ടിയിൽ വേണ്ടെന്ന്’ കെ.മുരളീധരൻ എം.പി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള‌ളിക്കൊണ്ടുള‌ള കോൺഗ്രസ് പുന:സംഘടനാ നടപടി വേണ്ടെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി കെ.മുരളീധരൻ എം.പി. സ്വന്തം ബിസിനസും വേണം, എം‌എൽ‌എയായിരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം എന്നുള‌ളവർ രാഷ്‌ട്രീയത്തിലെ പണിക്ക് വരരുതെന്നും അദ്ദേഹം പറഞ്ഞു.

അൻവറിനെപ്പോലെ ഒരു ജനപ്രതിനിധി താൻ ജനങ്ങളുടെ ദാസനല്ല, ജനങ്ങൾ തന്റെ ദാസരാണെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി മാപ്പ് ചോദിപ്പിക്കണം. സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിക്കുകയും എന്നിട്ട് പാർട്ടി ഭാരവാഹിത്വം വാങ്ങുക അങ്ങനെയുള‌ളവർ പാർട്ടിയിൽ വേണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് ലിസ്‌റ്റ് ഏത് സമയത്ത് വേണമെങ്കിലും പുറത്തുവരാം. എല്ലാവരെയും പൂ‌ർണമായും തൃപ്തി‌പ്പെടുത്തിക്കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാദ്ധ്യമാകില്ലെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. പ്രശാന്തിനെതിരെയും ഇല്ലിക്കൽ കുഞ്ഞുമോനെതിരെയും പാർട്ടി നടപടിയെ അദ്ദേഹം ന്യായീകരിച്ചു.

മുൻപ് കോൺഗ്രസ് പുന:സംഘടനയിൽ ഉമ്മൻചാണ്ടിയ്‌ക്കും ചെന്നിത്തലയ്‌ക്കും വി.എം സുധീരനും അതൃപ്‌തിയുള‌ളതായി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തങ്ങളുമായി മതിയായ കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു ഇവർ പരാതി ഉന്നയിച്ചത്.