play-sharp-fill
ആരായാലും നിയമവും ചട്ടവും പാലിക്കണം’, എം ജി സുരേഷ് കുമാറിനെ ചെയര്‍മാൻ സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി

ആരായാലും നിയമവും ചട്ടവും പാലിക്കണം’, എം ജി സുരേഷ് കുമാറിനെ ചെയര്‍മാൻ സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി


സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്‍മാൻ സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി.


ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയ‍ര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തിൽ അന്വേഷണത്തിന് ശേഷം ഇടപെടുമെന്നറിയിച്ച മന്ത്രി ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും വ്യക്തമാക്കി. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിൽ ചെയര്‍മാന് മാത്രമല്ല ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്.

ആരായാലും നിയമം പാലിച്ചേ പോകാൻ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാര്‍‍ക്ക് ഡയസ്‌നോൻ ബാധകമാക്കിയ നടപടിയിൽ പുനഃ പരിശോധന നടത്താൻ ചെയർമാന് നിർദേശം നൽകിയതായും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.