കെ കെ രമ നല്‍കിയ അപകീര്‍ത്തി കേസ് കോടതി ഇന്നു പരിഗണിക്കും; കെ എം സച്ചിന്‍ ദേവ് എംഎല്‍എ, ദേശാഭിമാനി എന്നിവര്‍ക്കെതിരെയാണ് പരാതി നിലനിൽക്കുന്നത്
സ്വന്തം ലേഖകൻ
തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ രമ എംഎല്‍എ നല്‍കിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കെ എം സച്ചിന്‍ ദേവ് എംഎല്‍എ, ദേശാഭിമാനി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മാര്‍ച്ച് 15 ന് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതിനിടെ കെകെ രമ എംഎല്‍എയ്ക്ക് പരുക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിലും സച്ചിന്‍ ദേവ് എംഎല്‍എ ഫേസ്ബുക്ക് പേജിലും തന്നെ അപമാനിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാണ് രമയുടെ പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 7 ന് കേസ് പരിഗണിച്ച കോടതി സച്ചിന്‍ ദേവിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് എംഎല്‍എ ഹാജരാരാകാനുള്ള സാധ്യത കുറവാണ്.
Third Eye News Live
0