ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; കാല്‍നടയാത്രക്കാരനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി; കല്ലു കൊണ്ട് തലയ്ക്കിടിച്ചു; 23 കാരൻ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചത് ഇഷ്ടപ്പെടാതെ, കാല്‍നടയാത്രക്കാരനെ തലയ്ക്കിടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി നിധീഷിനെ (23)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിയേറ്ററിൽ സിനിമ കണ്ടശേഷം വാഹനം കിട്ടാതെ ജലീൽ വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് നിധീഷ് ബൈക്കിൽ അവിടെയെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ജലീൽ ലിഫ്റ്റ് ചോദിച്ചത് നിധീഷിന് ഇഷ്ടമായില്ല. ഇയാൾ ജലീലിനെ അസഭ്യം പറഞ്ഞതോടെ തർക്കമുണ്ടാവുകയും തുടർന്ന് നിധീഷ്, ജലീലിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി, കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
Third Eye News Live
0